കല്ലടിക്കോട്: സമ്പൂർണ ഭവനരഹിതമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കു ചുവടുവയ്പ്പുമായി കാരാകുറിശി ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷൻ പിഎംഎവൈ പദ്ധതികളുടെ ഭാഗമായി ഈ വർഷം പഞ്ചായത്തിൽ പുതുതായി നിർമിക്കുന്ന 400 വീടുകളുടെ ഔദ്യോഗിക നിർമാണ പ്രഖ്യാപനം നടത്തി.
ഔദ്യോഗിക പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് നിർവഹിച്ചു. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിതമായ മേൽക്കൂര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നു പ്രസിഡന്റ് പറഞ്ഞു. ഷിഫാന, അലി അക്ബർ, ബിനു. ശ്രുതി, ഷഫീഖ്, അജേഷ്, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News