കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് എൻസിസി നേവൽ വിംഗിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥികളുടെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു.
കോളജിലെ ഓപ്പൺ സ്റ്റേജിൽ സംഘടിപ്പിച്ച ചടങ്ങിൽ കാർഗിൽ രക്തസാക്ഷികളുടെ ചിത്രങ്ങൾക്കു മുമ്പിൽ മുഖ്യാതിഥികൾ ചിരാത് തെളിയിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ. തോമസ് സകറിയ, എൻസിസി നേവൽ എഎൻഒ സബ് ലെഫ്റ്റനന്റ് എം. രാജേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. ഒ.രേണുക, അക്കാദമിക് കോ-ഓർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് എസ്ജെ, ബർസാർ ഇൻ ചാർജ് ഫാ. ഡോ. ഡൊമിനിക് ജോസഫ് എസ്ജെ, എം. മുത്തപ്പൻ, കോളജ് സൂപ്രണ്ട് ടി. ഷീൻ ജോസ്, ഡോ. രഞ്ജു ആർ. കൃഷ്ണൻ, ഡോ. പി. രമേഷ്, മെലിസാ ഹിലാരി, ഡോ. ഡി. നിഷാറാണി, ഡോ. ലീജിയോ മെറിൽ എന്നിവർ പങ്കെടുത്തു. എൻസിസി നേവൽ കേഡറ്റുകൾ കാർഗിൽ യുദ്ധത്തിന്റെ ദൃശ്യാവിഷ്കാരം നടത്തി. എൻസിസി നേവിയിലെ പെറ്റി ഓഫീസർമാരായ എസ്.ആർ. ആതിര, മാദുർ, അരവിന്ദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Kargil