x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മു​ള​യ്ക്ക​ൽ ദേ​വാ​ല​യ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം

വെബ് ഡെസ്ക്
Published: September 2, 2026 01:24 AM IST | Updated: September 2, 2026 01:24 AM IST

ക​രി​മു​ള​യ്ക്ക​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പള്ളിയിൽ അ​മ്പ​ത് വ​ർ​ഷ​ത്തി​നിടെ സേ​വ​നം ചെ​യ്ത വൈ​ദി​ക​രെയും സ​ന്യ​സ്തരെയും ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്ര​പ്പോ

ചാ​രും​മൂ​ട്: ക​രി​മു​ള​യ്ക്ക​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പള്ളി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ആ​റി​ന് ന​ട​ക്കും. വൈകുന്നേരം നാ​ലി​ന് മാ​വേ​ലി​ക്ക​ര രൂ​പ​താധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സി​ന് സ്വീ​ക​ര​ണം. ദി​വ്യ​ബ​ലി: ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ്. ജൂ​ബി​ലി മ​ഹാ​സ​മ്മേ​ള​നം മ​ന്ത്രി പി. ​സി. വി​ഷ്‌​ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​മ്പ​ത് വ​ർ​ഷ​മാ​യി ദേ​വാ​ല​യ​ത്തി​ൽ സേ​വ​നമ​നു​ഷ്ഠി​ച്ച വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ​മൂ​ഹ​ബ​ലി​ക്ക് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up