x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​വാ​ലം പാ​ലം നി​ർ​മാ​ണം: ഒ​രു ക​ര​യി​ൽ അ​തി​വേ​ഗം, മ​റു​ക​ര​യി​ൽ ഇ​ഴ​യു​ന്നു


Published: July 10, 2026 10:06 PM IST | Updated: July 10, 2026 10:06 PM IST

മ​ങ്കൊ​മ്പ്: നാ​ട്ടു​കാ​ർ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രു​ന്ന കാ​വാ​ലം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ ഒ​രു ക​ര​യി​ൽ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​മ്പോ​ൾ, മ​റു​ക​ര​യി​ലെ നി​ർ​മാ​ണ​ജോ​ലി​ക​ൾ ഇ​ഴ​യു​ന്നു. ഇ​രു​ക​ര​ക​ളി​ലും പൈ​ലിം​ഗ് ജോ​ലി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

കാ​വാ​ലം വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന കാ​വാ​ലം ക​ര​യി​ലാ​ണ് തു​ട​ങ്ങി ര​ണ്ടു​മാ​സ​മാ​യി​ട്ടും ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നി​ർ​മ​ണ​ജോ​ലി​ക​ൾ​ക്കു ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​താ​ണ് വ​ലി​യ കാ​ല​താ​മ​സ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​​മാ​യി കാ​വാ​ലം ക​ര​യി​ൽ പൈ​ലിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഴ​യ രീ​തി​യി​ലു​ള്ള പൈ​ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ഭൂ​മി കു​ഴി​ച്ചി​രു​ന്ന​ത്.

പ​ഴ​ക്കം ചെ​ന്ന മെ​ഷീ​നാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ദി​വ​സേ​ന പ​ല​വ​ട്ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ണ് പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഒ​ന്ന​ര​മാ​സ​ത്തോ​ള​മെ​ടു​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച പൈ​ലിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ദ്യ പൈ​ലിം​ഗ് കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ര​ണ്ടു​മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​ഴ​യ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു ര​ണ്ടാ​മ​ത്തെ പൈ​ലിം​ഗ്, മ​ണ്ണു​കു​ഴി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ഏ​ക​ദേ​ശം 20 മീ​റ്റ​റോ​ളം കു​ഴി​ച്ച​ശേ​ഷം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​ഴ​യ ഉ​പ​ക​ര​ണം മാ​റ്റി​യി​രു​ന്നു. ഹൈ​ഡ്രോ​ളി​ക് ട്രാ​ക്ട​ർ പൈ​ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന ജേ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി​ട്ടാ​ണ് പ​ഴ​യ മെ​ഷീ​ൻ മാ​റ്റി​യ​ത്.

എ​ന്നാ​ൽ, ഒ​രാ​ഴ്ച മു​ൻ​പു സ്ഥ​ല​ത്തെ​ത്തി​ച്ചി​രു​ന്ന മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ​യും ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചു പൈ​ലിം​ഗ് ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. ആ​രം​ഭി​ച്ചാ​ൽ ത​ന്നെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഹൈ​ഡ്രോ​ളി​ക് മെ​ഷീ​നു ത​ക​രാ​റു​ക​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

നി​ർ​മാ​ണ ജോ​ലി​ക​ൾ ഇ​ഴ​യു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കു​ന്നു​മ്മ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ അ​തി​വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത്. രാ​ത്രി​യും പ​ക​ലും ഒ​രേ​പോ​ലെ ഇ​വി​ടെ ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ന്നു. ആ​വ​ശ്യ​ത്തി​നു യ​ന്ത്ര​സാ​മ​ഗ്രി​ക​ളും സ​മ​ർ​ഥ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​യ്ക്കു ര​ണ്ടി​നും പു​റ​മെ ആ​റ്റി​ലെ പൈ​ലിം​ഗ് ജോ​ലി​ക​ൾ മ​റ്റൊ​രു ക​മ്പ​നി​ക്കാ​ണ് ഉ​പ​ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ജ​ങ്കാ​ർ സ​ർ​വീ​സ് തു​ട​രു​ന്ന​ത് നി​ർ​മാ​ണ​ജോ​ലി​ക​ൾക്കു ത​ട​സ​മാ​കു​ന്നു​ണ്ട്. സ​ർ​വീ​സ് മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റാ​നാ​കാ​ത്ത​താ​ണ് കാ​ര​ണം. നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന പ​രി​മി​ത​മാ​യ റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത് ജോ​ലി​ക​ൾ​ക്കു ത​ട​സ​മാ​കു​ന്നു​ണ്ട്. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ​ക്കി​ട​യി​ലൂ​ടെ ജ​ങ്കാ​റി​ൽ ക​യ​റാ​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

Tags : Nattuvishesham District News

Recent News

Corehub Up