പ്രളയ ദുരിത ബാധിത മേഖലകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഡോ. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത കൈമാറുന്നു.
പത്തനംതിട്ട: പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളില്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) യൂത്ത് കമ്മീഷന് സൗത്ത് റീജിയന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. കെസിസി യൂത്ത് കമ്മിഷന് സൗത്ത് റീജിയന് ചെയര്‍പേഴ്സണ്‍ ആല്‍ബി അന്ന ആബി അധ്യക്ഷത വഹിച്ചു.
ഓര്‍ത്തഡോക്സ് സഭാ അഖില മലങ്കര പ്രാര്‍ഥനായോഗം പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ഭക്ഷ്യവസ്തുക്കള്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി സാലു, ഷിബു കാഞ്ഞിക്കൽ, റാന്നി മേഖലയിലേക്കുള്ള ഭക്ഷ്യവസ്തുകള്‍ റാന്നി ബിലിവേഴ്സ് ചര്‍ച്ച് വികാരി റവ. സജു തോമസ് എന്നിവര്‍ക്ക് കൈമാറി. പ്രളയബാധിതരുടെ ദുരിതത്തില്‍ പങ്കുചേര്‍ന്ന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെസിസി സൗത്ത് റീജിയന് യൂത്ത് കമ്മീഷന് ഈ സഹായ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
റവ. സജു തോമസ്, റവ. ജിജിന് കെ. ജോര്‍ജ്, സാം വി. ജേക്കബ്, ജെഫി എം. യേശുദാസന്, രോഹിത് ജോണ്‍ വര്‍ഗീസ്, ഷിബിന്‍ റ്റി. പണിക്കർ, അനീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദുരിതബാധിതര്‍ക്ക് തുടര്‍ന്നും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags : Local News Nattuvishesham KCC Youth Commission flood victims