ഒറ്റപ്പാലം പ്രധാനശാഖ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
ഒറ്റപ്പാലം: കേരള ബാങ്കിന്റെ ഒറ്റപ്പാലം പ്രധാനശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഹരിശ്രീ സ്ക്വയർ കെട്ടിടത്തിലാണ് ശാഖ പ്രവർത്തിക്കുന്നത്.
സേഫ് ലോക്കർറൂം ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ എം.കെ. ജയസുധ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ ആദ്യനിക്ഷേപം സ്വീകരിക്കൽ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷും വായ്പാവിതരണ ഉദ്ഘാടനം നഗരസഭാ കൗൺസിലർ എ. സരൂപും നിർവഹിച്ചു. മൈക്രോ എടിഎം ഉദ്ഘാടനം കൗൺസിലർ പ്രേമാവതി നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.ആർ. സുമഹർഷൻ, കെ. സുനിൽ, കെ.എൻ. സതീഷ് കുമാർ, ജനറൽ മാനേജർ പി.കെ. ജനീഷ്, ഏരിയ മാനേജർ കെ. അഷറഫ് പ്രസംഗിച്ചു