x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ കു​തി​ക്കാ​ൻ കേ​ര​ള​വ​ർ​മ


Published: March 3, 2026 07:15 AM IST | Updated: March 3, 2026 07:15 AM IST

തൃ​ശൂ​ർ: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച കേ​ര​ള നെ​റ്റ്‌​വ​ർ​ക്ക് ഫോ​ർ റി​സ​ർ​ച്ച് സ​പ്പോ​ർ​ട്ട് ഇ​ൻ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ മി​ക​വി​ന്‍റെ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​പ​കേ​ന്ദ്രം കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ ആ​രം​ഭി​ക്കും.

ഇ​തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്രം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. രാ​ജ​ൻ ഗു​രു​ക്ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​കെ. ജ​യ​നി​ഷ​യ്ക്ക് കൈ​മാ​റി. ഹെ​റി​റ്റേ​ജ് കോ​ള​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് കോ​ള​ജു​ക​ളെ 30 കോ​ടി രൂ​പ വീ​തം നി​ക്ഷേ​പി​ച്ച് മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തു​ന്ന​തി​ലാ​ണ് ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജും ഉ​ൾ​പ്പെ​ട്ട​ത്.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, കെ​ട്ടി​ട സം​ര​ക്ഷ​ണം, ഡി​ജി​റ്റൈ​സേ​ഷ​ൻ എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത​യി​ടെ ഉ​ദ്ഘാ​ട​നം​ചെ​യ്ത പി​ജി ആ​ൻ​ഡ് റി​സ​ർ​ച്ച് ബ്ലോ​ക്കി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക. അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ ല​ബോ​റ​ട്ട​റി ഗ​വേ​ഷ​ക​ർ​ക്കാ​യി സ​ജ്ജ​മാ​ക്കും.

സ​ബ് സെ​ന്‍റ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തൃ​ശൂ​ർ മേ​ഖ​ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ഗ​വേ​ഷ​ക​ർ​ക്ക് പ​ഠ​ന-​ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി പി. ​ബി​ന്ദു, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ വ​ർ​ഗീ​സ്, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ഡോ. ​കെ. സു​ധീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Kerala Varma leapfrog in the research

Recent News

Corehub Up