x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 1, 2026 12:22 AM IST | Updated: October 1, 2026 12:22 AM IST

എം​ഡി​എം​എ​യു​മാ​യി പിടിയിലായ സോ​ണി റോ​യിയും എ​ബി വ​ർ​ഗീ​സും.

ച​ങ്ങ​നാ​ശേ​രി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശേ​രി അ​ങ്ങാ​ടി ഭാ​ഗ​ത്ത് കോ​ട്ട​യ്ക്ക​ൽ സോ​ണി റോ​യ് (23), കാ​ക്കാം​തോ​ട് ഭാ​ഗ​ത്ത് അ​റു​പ​റ​യി​ൽ എ​ബി വ​ർ​ഗീ​സ് (26) എ​ന്നി​വ​രാ​ണ് ച​ങ്ങ​നാ​ശേ​രി പൊലിസി​ന്‍റെ​യും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്‍റെ​യും സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ൽ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നു വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 0.685 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി​യി​ലെ ല​ഹ​രി വി​ല്പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇവരെ​ന്നു പൊ​ലിസ് പ​റ​ഞ്ഞു. ഇ​തി​ൽ സോ​ണി റോ​യ് 2023ൽ ​ആ​ലു​വ​യി​ൽ 4 കി​ലോ ക​ഞ്ചാ​വുമായി പിടിയിലായിരുന്നു.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്., സി​ഐ അ​നി​ൽ ജോ​ർ​ജ്, എ​സ്ഐ അ​ഖി​ൽ വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up