ഓണംമേളയും നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും
കോട്ടയം: കോട്ടയം സിഎസ്ഐ കോംപ്ലക്സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണംമേളയും നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ഷോറൂം സന്ദര്‍ശിച്ച മന്ത്രി ഖാദി ഷര്‍ട്ട് പീസും വാങ്ങി.
നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസൈനര്‍ ചുരിദാറുകളുടെ ലോഞ്ചിംഗും അദ്ദേഹം നിര്‍വഹിച്ചു. ആദ്യ വില്‍പ്പന നഗരസഭാംഗം ജോണ്‍ സഖറിയാസ് നിര്‍വഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി. മനോജ് കുമാര്‍, എ. അനിത്ത്, സിയ പി. ജോസ്, കെ. മഹാദേവന്, ഡോ. അഞ്ജു സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് 25 വരെയാണ് മേള നടത്തുന്നത്. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും വിവിധ സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണും ലഭിക്കും.