x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ക്കോ​ഫി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം : ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ ആ​രാ​ധ​ക​ർ


Published: June 10, 2026 06:17 AM IST | Updated: June 10, 2026 06:17 AM IST

മാ​ന​ന്ത​വാ​ടി ഇ​ല്ല​ത്ത് വ​യ​ലി​ൽ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ അ​ണി​നി​ര​ന്ന​പ്പോ​ൾ.

മാ​ന​ന്ത​വാ​ടി: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ ആ​വേ​ശം ഉ​ച്ച​കോ​ടി​യി​ലെ​ത്തി.

ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത് ഫ്ള​ക്സു​ക​ളി​ലെ വ്യ​ത്യ​സ്ത​മാ​യ പ​ഞ്ച് വാ​ച​ക​ങ്ങ​ളാ​ണ്. എ​തി​രാ​ളി ടീ​മു​ക​ളെ ന​ർ​മ്മ​ര​സ​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്ന​തും സ്വ​ന്തം ടീ​മി​ന്‍റെ ക​രു​ത്ത് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തു​മാ​യ വാ​ച​ക​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​വും ക​ന​ക്കു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും പു​തി​യ ഫ്ള​ക്സു​ക​ളും കൗ​തു​കം നി​റ​ഞ്ഞ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തോ​ടെ ഫു​ട്ബോ​ൾ ച​ർ​ച്ച​ക​ൾ​ക്കും ചൂ​ടേ​റു​ന്നു.

അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ്, ജ​ർ​മ്മ​നി തു​ട​ങ്ങി വി​വി​ധ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ൾ വ​ർ​ണാ​ഭ​മാ​യ വി​ളം​ബ​ര റാ​ലി​ക​ളും ബൈ​ക്ക് റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ടീ​മു​ക​ളു​ടെ പ​താ​ക​ക​ളും ബാ​ന​റു​ക​ളും ജ​ഴ്സി​ക​ളും അ​ണി​ഞ്ഞാ​ണ് ആ​രാ​ധ​ക​ർ റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. നാ​സി​ക് ഡോ​ളും ബാ​ന്‍റും പ​ട​ക്ക​വും പൂ​ത്തി​രി​യു​മെ​ല്ലാം റാ​ലി​ക്ക് കൊ​ഴു​പ്പേ​കു​ന്നു. ഇ​ല്ല​ത്തു​മൂ​ല മി​ലാ​നോ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര റാ​ലി ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ര​ജി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ​സി, പി​ലാ​ക്കാ​വ്, പ​ഞ്ചാ​ര​ക്കൊ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി എ​രു​മ​ത്തെ​രു​വി​ൽ സ​മാ​പി​ച്ചു. പാ​ണ്ടി​ക്ക​ട​വ് ആ​ർ​ട്ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് ക്ള​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര റാ​ലി എ​ട​വ​ക അ​ന്പ​ല​വ​യ​ലി​ൽ നി​ന്നാ​രം​ഭി​ച്ച് പാ​ണ്ടി​ക്ക​ട​വി​ൽ സ​മാ​പി​ച്ചു.

മാ​ന​ന്ത​വാ​ടി ഇ​ല്ല​ത്തു​മൂ​ല മി​ലാ​നോ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് ക​ളി കാ​ണു​ന്ന​തി​നാ​യി വ​ലി​യ സ്ക്രീ​നും ഒ​രു​ക്കു​ന്നു​ണ്ട്.

വി​ളം​ബ​ര ജാ​ഥ ന​ട​ത്തും

മാ​ന​ന്ത​വാ​ടി: ഫി​ഫ വേ​ൾ​ഡ് ക​പ്പ് 2026 ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യും പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​വും ചേ​ർ​ന്ന് 11 ന് ​വി​ളം​ബ​ര ജാ​ഥ നാ​ട​ത്തും. വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ട് കൂ​ടി വ​ള്ളി​യൂ​ർ​കാ​വി​ൽ നി​ന്ന് തു​ട​ങ്ങി കൊ​യി​ലേ​രി, പ​യ്യം​പ​ള്ളി, ഒ​ണ്ട​യ​ങ്ങാ​ടി, ചെ​റ്റ​പ്പാ​ലം, എ​രു​മ​ത്തെ​രു​വ്, പി​ലാ​ക്കാ​വ്, പ​ഞ്ചാ​ര​കൊ​ല്ലി, ചി​റ​ക്ക​ര, വ​ട്ട​ർ​കു​ന്ന്, കു​റ്റി​മൂ​ല, ക​ണി​യാ​രം, കു​ഴി​നി​ലം, ഒ​ഴ​ക്കോ​ടി, ചൂ​ട്ട​ക്ക​ട​വ് ജി​കെ​എം വ​ഴി മാ​ന​ന്ത​വാ​ടി ടൗ​ണ്‍ ചു​റ്റി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് സ​മീ​പം സ​മാ​പി​ക്കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ട് കൂ​ടി കാ​ൽ​ന​ട​ജാ​ഥ ന​ഗ​രം ചു​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ക്കും.

ബൈ​ക്കു​ക​ൾ, കാ​റു​ക​ൾ, മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വി​ളം​ബ​ര ജാ​ഥ​യി​ലു​ണ്ടാ​വും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഗൂ​ഗി​ൾ ഫോം ​വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്ക​ണം.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, പി.​വി.​എ​സ്. മൂ​സ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ്, കൗ​ണ്‍​സി​ല​ർ വി.​ആ​ർ. പ്ര​വീ​ജ്, പ​ഴ​ശി ഗ്ര​ന്ഥാ​ല​യം പ്ര​വ​ർ​ത്ത​ക​ർ വി. ​ഹു​സൈ​ൻ, വി.​പി. ഷി​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up