ജില്ലാ കിഡ്സ്, സബ് ജൂണിയർ ബാസ്കറ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ്
ആലപ്പുഴ: ജില്ലാ ബാസ്കറ്റ്ബോൾ കിഡ്സ് ലീഗ് ചാമ്പ്യൻഷിപ്പിൽ ആൺ വിഭാഗത്തിൽ ലിയോ തേർട്ടീന്ത് സ്കൂളും പെൺ വിഭാഗത്തിൽ സെന്റ് ആന്റണീസ് സ്കൂളും ജേതാക്കളായി. തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂൾ, മെഡിവിഷൻ എന്നിവരാണ് യഥാക്രമം റണ്ണേഴ്സ് അപ്പ്.
ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ്ബോൾ അസോസിയേഷന്റെ (എഡിബിഎ) ആഭിമുഖ്യത്തിൽ ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ആലപ്പുഴ ജില്ലാ കിഡ്സ്, സബ് ജൂണിയർ ബാസ്കറ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ് വൈഎംസിഎ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ടി.എൻ. ഷാജി ജഴ്സി വിതരണം നടത്തി. മാതാ സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ മുഖ്യാതിഥിയായിരുന്നു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി അരുൺ എം. കുരുവിള, ബിബു ബി. പുന്നൂരാൻ, ജോൺ ജോർജ്, തോമസ് മത്തായി കരിക്കംപള്ളിൽ, രാജേശ്വരി നായർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സബ് ജൂണിയർ വിഭാഗ മത്സരം നടത്തും.
വൈകിട്ട് 6.30ന് മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.