കോട്ടയം: ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന് അംഗങ്ങള്‍ക്കായി കെസിഡബ്ല്യുഎ കിടങ്ങൂര്‍ ഫൊറോനയിലെ കൂടല്ലൂര്‍ യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഏകദിനധ്യാനം സംഘടിപ്പിച്ചു.
അതിരൂപത പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസും കെസിഡബ്ല്യുഎ അതിരൂപത ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ധ്യാനം തുടങ്ങിയത്.
അതിരൂപത പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, ഫാ. ജിസണ് പോള്‍ വേങ്ങശേരില്‍, കെസിഡബ്ല്യുഎ കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, കൂടല്ലൂര്‍ യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ഫാ. ജോസ് പൂതൃക്കയില്‍, അതിരൂപത സെക്രട്ടറി സില്‍ജി സജി, കെസിഡബ്ല്യുഎ കൂടല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷൈജ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെന്റ് ജോസഫ് കോണ്ഗ്രിഗേഷന് മദര്‍ ജനറാളായി നിയമിതയായ കെസിഡബ്ല്യുഎ അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്ജെസിയെ ആദരിച്ചു.
Tags : Nattuvishesham Local News Knanaya Catholic Women's Association