x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റി​വ് വി​ര​ൽ​ത്തു​മ്പി​ൽ, തി​രി​ച്ച​റി​വ് ക്ലാ​സ്മു​റി​ക​ളി​ൽ

വെബ് ഡെസ്ക്
Published: September 7, 2026 12:41 AM IST | Updated: September 7, 2026 12:41 AM IST

പ്രതീകാത്മക ചിത്രം

കു​റ്റം അ​ധ്യാപകരിലോ വി​ദ്യാ​ർ​ഥി​ക​ളി​ലോ....?

വി​ദ്യാ​ഭ്യസ പ്ര​ക്രി​യ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ടി​ത്ത​റ​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ളും ത​മ്മി​ലു​ള്ള ബ​ന്ധം. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ വ​ന്നു​ചേ​ർ​ന്ന അ​പ​ച​യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ളെ തെ​റ്റാ​യ വ​ഴി​ക​ളി​ലേ​ക്കു വീ​ഴ്ത്തു​ന്ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​യി ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ദേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യം വ​രു​മ്പോ​ൾ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്നു. സ്നേ​ഹം, ക​രു​ത​ൽ, അ​റി​വ് എ​ന്നി​വ​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​വ​രാ​ണ് ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​ർ. ഇ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കൂ​ടി​വ​രു​ന്ന കാ​ല​മാ​ണ്. പ​ഠ​ന ഭാ​ര​ത്തി​നൊ​പ്പം​ത​ന്നെ അ​ധ്യാ​പ​ക​രു​ടെ സ​മീ​പ​ന​വും കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​രി​ൽ​നി​ന്നു അ​ക​റ്റു​ന്നു. പ​ര​സ്പ​ര​വി​ശ്വാ​സ​വും സ്നേ​ഹ​വും ബ​ഹു​മാ​ന​വും തു​റ​ന്ന ആ​ശ​യ​വി​നി​മ​യ​വും സ​ഹാ​നു​ഭൂ​തി​യും അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ലെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ലും സ്നേ​ഹ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു സൗ​ഹൃ​ദ​മ​നോ​ഭാ​വ​ത്തി​ലേ​ക്ക് ഇ​ന്ന​ത്തെ വി​ദ്യാ​ർ​ഥി സ​മൂ​ഹം ക​ട​ന്നു​വ​രു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാം.

എം.​എ​സ്. ഹ​രി​കൃഷ്ണ, അധ്യാപകൻ, മലയാള വിഭാഗം, സ​ർ​വോ​ദ​യ വി​ദ്യാ​ല​യം, നാലാഞ്ചിറ.

ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം, മൊ​ബൈ​ൽ അ​ഡി​ക്ഷ​ൻ, കു​ട്ടി​ക​ളി​ൽ വ​ർ​ധി​ക്കു​ന്ന അ​ക്ര​മ​വാ​സ​ന

ല​ഹ​രി കു​ട്ടി​യു​ടെ ആ​വ​ശ്യ​മി​ല്ല, അ​വ​ന്‍റെ ഒ​റ്റ​പ്പെ​ട​ലി​ന്‍റെ മ​രു​ന്നാ​ണ്. വീ​ട്ടി​ൽ കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത​പ്പോ​ൾ അ​വ​ൻ ആ​ശ്വാ​സ​ത്തി​ന് ല​ഹ​രി​യെ തേ​ടു​ന്നു. മൊ​ബൈ​ൽ അ​വ​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ​ത് ന​മ്മ​ൾ അ​വ​രു​ടെ കൂ​ട്ടു​കാ​രാ​വാ​ത്ത​തു​കൊ​ണ്ടാ​ണ്. ക്ലാ​സി​ൽ ഒ​രു സം​ശ‍്യ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്ക​ണം. ഗൂ​ഗി​ളി​ൽ ഒ​രു സെ​ക്ക​ന്‍റ് മ​തി. കാ​ത്തി​രി​ക്ക​ൻ പ​ഠി​പ്പി​ക്കാ​ത്ത ലോ​ക​ത്ത് അ​വ​ർ അ​ക്ഷ​മ​രാ​യി. ന​മ്മ​ൾ അ​വ​ർ​ക്ക് മൊ​ബൈ​ൽ വാ​ങ്ങി​ന​ൽ​കി. പ​ക്ഷെ ന​ല്ല കൂ​ട്ടു​കാ​ര​നെ കൊ​ടു​ത്തി​ല്ല. ഒ​രു വൈ​കു​ന്നേ​രം ഒ​രു​മി​ച്ചു ക​ളി​ച്ചാ​ൽ, ഒ​രു ക​ഥ ഒ​രു​മി​ച്ചു വാ​യി​ച്ചാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​മേ​യു​ള്ളൂ. കി​ളി​ക്ക​ളം ന​ഷ്ട​പ്പെ​ട്ട​തോ​ടെ തോ​ൽ​ക്കാ​നും വീ​ണ് എ​ഴു​ന്നേ​ൽ​ക്കാ​നും ഇ​ട​മി​ല്ലാ​താ​യി. അ​ട​ക്കി​വ​ച്ച ദേ​ഷ്യ​മാ​ണ് അ​ക്ര​മ​മാ​കു​ന്ന​ത്. അ​വ​ർ സ്ക്രീ​നി​ൽ കാ​ണു​ന്ന അ​ക്ര​മം അ​വ​രു​ടെ ഉ​ള്ളി​ലെ ഒ​റ്റ​പ്പെ​ട​ലി​ന്‍റെ പ്ര​തി​ഫ​ല​നം മാ​ത്ര​മാ​ണ്.

ല​ഹ​രി​യെ ത​ട​യേ​ണ്ട​ത് പി​ടി​കൂ​ടി​യ​ല്ല, ചേ​ർ​ത്തു​പി​ടി​ച്ചാ​ണ്. ഒ​രു വി​ത്ത് പാ​കി മു​ള​യ്ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് മൊ​ബൈ​ലി​നു​ള്ള മ​റു​മ​രു​ന്ന്. അ​വ​നു വി​യ​ർ​ക്കാ​ൻ ഒ​രു ക​ളി​ക്ക​ളം കൊ​ടു​ത്താ​ൽ അ​ക്ര​മം ത​നി​യെ മാ​ഞ്ഞു​പോ​കും. അ​മ്മ​യ്ക്കും അ​ച്ഛ​നും സം​സാ​രി​ക്കാ​ൻ നേ​ര​മി​ല്ലാ​ത്ത​പ്പോ​ൾ മൊ​ബൈ​ൽ സം​സാ​രി​ച്ചു. ക​ളി​ക്ക​ള​ത്തി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി​യ​ത് ന​മ്മ​ളാ​ണ്. ഇ​ന്ന് അ​വ​ർ കൈ​യോ​ങ്ങു​ന്ന​ത് ആ​രോ​ടോ ഉ​ള്ള ദേ​ഷ്യം കൊ​ണ്ട​ല്ല, ആ​രും ത​ന്നെ കേ​ൾ​ക്കു​ന്നി​ല്ലെ​ന്ന സ​ങ്ക​ടം കൊ​ണ്ടാ​ണ്. ല​ഹ​രി അ​വ​ന് ല​ഹ​രി​യ​ല്ല, എ​ല്ലാം മ​റ​ക്ക​നു​ള്ള ഒ​രു ഇ​ട​വേ​ള​യാ​ണ്.

എ. ​ആ​ശ, സ​ർ​വോ​ദ​യ വി​ദ്യാ​ല​യം, നാ​ലാ​ഞ്ചി​റ.

Tags : Knowledge NattuVishasham DistrictNews

Recent News

Corehub Up