x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​ത്വ​യി​ലെ തീ​പി​ടി​ത്തം വ്യാ​പാ​രി​ക​ള്‍​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ട​പെ​ടും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്

വെബ് ഡെസ്ക്
Published: October 14, 2026 12:39 AM IST | Updated: October 14, 2026 12:39 AM IST

എ​ട​ത്വ ജം​ഗ്ഷ​നി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ ക​ട​ക​ള്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ.

എ​ട​ത്വ: ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ക​ട​ക​ള്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി സ​ന്ദ​ര്‍​ശി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ല്‍ ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ളു​മാ​യി സം​സാ​രി​ച്ച എം​പി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്തു.

തീ​പി​ടി​ത്ത​ത്തി​ല്‍ പ​ല​ച​ര​ക്ക് മൊ​ത്ത​വ്യാ​പാ​രി​യാ​യ ജോ​ജി ക​രി​ക്കം​പ​ള്ളി​യു​ടെ സ്ഥാ​പ​നം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യ​ത്. ത​ട്ടു​പു​ര​യ്ക്ക​ല്‍ ജോ​ജി​യു​ടെ എം​വി സ്റ്റോ​ഴ്സി​ന് 35 ല​ക്ഷം രൂ​പ​യു​ടെ​യും മു​ട​ന്താ​ഞ്ഞി​ല്‍ അ​ഗ​സ്റ്റി​ന്‍റെ സോ​ണി ഗ്ലാ​സ് ഹൗ​സി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ​യും മെ​ര്‍​ലി​ന്‍ യോ​ഗി​യു​ടെ ഇ​ന്‍​സ്‌​റ്റൈ​ല്‍ ബ്യൂ​ട്ടി പാ​ര്‍​ല​റി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ​യും ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. അ​മ​ല ഫ്രൂ​ട്ട് സ്റ്റോ​ഴ്സ്, മോ​ഡേ​ണ്‍ സ്റ്റേ​ഷ​ന​റി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. വ്യാ​പാ​രി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ത്തെ​യും കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​ദു​ര​ന്ത​മെ​ന്ന് എം​പി പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​രി​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി മു​ഖേ​ന അ​ര്‍​ഹ​മാ​യ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത​താ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ആ​ന്‍റണി ക​ണ്ണം​കു​ളം, വി​ശ്വ​ന്‍ വെ​ട്ട​ത്തി​ൽ, വാ​ര്‍​ഡ് മെംബര്‍ മ​നോ​ജ് മാ​ത്യു പു​ത്ത​ന്‍​വീ​ട്ടി​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, റോ​ബി​ന്‍ റ്റി. ​ക​ള​ങ്ങ​ര, ബ്ലെ​സി പ​ന​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ എം​പി യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up