x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നു​വ​ൽ ഫി​റ്റ്ന​സ് ടെസ്റ്റ് ന​ട​ന്നി​ല്ല; വാഹന ഉടമകൾ വലഞ്ഞു

വെബ് ഡെസ്ക്
Published: October 14, 2026 01:32 AM IST | Updated: October 14, 2026 01:32 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഒാ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യേ വാ​ഹ​ന ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ള്ളൂ എ​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട് വാ​ഹ​ന ഉ​ട​മ​ക​ളെ വെട്ടിലാക്കി. ആ​ശ്രാ​മം മൈ​താ​ന​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഉദ്യോഗസ്ഥരും വാഹന ഉടമ കളും തമ്മിൽ ത​ർ​ക്കമു ണ്ടാ യി. നൂ​റി​ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

ജി​ല്ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ 2019 ഏ​പ്രി​ലി​ന് മു​മ്പ് നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ർ പ്ലേ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ർ പ്ലേ​റ്റ് കി​ട്ടാ​നു​ള്ള കാ​ല​താ​മ​സം കാ​ര​ണം ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സെ​ന്‍റ​റി​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ടാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി.

ഈ ​സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ കൂ​ട്ട​ത്തോ​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്ക് പ​ണം അ​ട​ച്ചു. പ​ക്ഷേ ആ​ശ്രാ​മം മൈ​താ​ന​ത്ത് ദി​വ​സം 200 വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. അ​തി​നി​ട​യി​ൽ മാ​നു​വ​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ട്ടി​ന​ൽ​കി​യ സ​മ​യം വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ചു.

നേ​ര​ത്തെ ഫീ​സ​ട​ച്ച​വ​ർ കൂ​ട്ട​ത്തോ​ടെ ഇ​ന്ന​ലെ ആ​ശ്രാ​മം മൈ​താ​ന​ത്ത് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി. എ​ന്നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പോ​ർ​ട്ട​ലി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യം വീ​ണ്ടും ത​ട​ഞ്ഞി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ നി​സ​ഹാ​യ​ത പ​ങ്കു​വ​ച്ച​തോ​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് ഈ​സ്റ്റ് പൊ​ലിസും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും ഏ​ജ​ന്‍റു​മാ​രും യൂ​ണി​യ​ൻ നേ​താ​ക്ക​ളും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ഒാ​ഫിസി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഒ​ടു​വി​ൽ ഗ​താ​ഗ​ത മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു.

ഫീ​സ് അ​ട​ച്ച എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് പ​തി​നൊ​ന്നോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഒ​ന്ന​ര​യോ​ടെ പ​ര​മാ​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത്.

Tags : Nattuvishesham District News DeepikaNews Vehicle

Recent News

Corehub Up