ലഹരിവിരുദ്ധ ബോധവത്കരണ ജാഗ്രത സമിതി യോഗം വാർഡ് കൗൺസിലർ പി.ജി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: നഗരസഭയിലെ അരശുപറമ്പ് വാർഡിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ജാഗ്രത സമിതി യോഗം വാർഡ് കൗൺസിലർ പി.ജി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെല്ലാകോട് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീകല അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ എസ്. അജിത സ്വാഗതം പറഞ്ഞു. നെടുമങ്ങാട് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
റസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് ഗിരീശൻ, അധ്യാപിക മഞ്ജു, ആർ. എസ്. മുനീർ, ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ പി.ജി. പ്രേമചന്ദ്രൻ ചെയർമാനായും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കൺവീനറായും 51 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.