x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ ലോ​റി ഓ​ടി​ച്ച് അ​പ​ക​ടം; മൂന്നു മ​ത്സ്യ​ക്ക​ച്ച​വ​ട സ്റ്റാ​ളു​ക​ൾ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: October 14, 2026 02:22 AM IST | Updated: October 14, 2026 02:22 AM IST

അപകടമുണ്ടാക്കിയ ലോറി

കാ​ട്ടാ​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ൽ ലോ​റി ഓ​ടി​ച്ച​യാ​ൾ കാ​ട്ടാ​ക്ക​ട​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി. ലി​യ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പം മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി മ​ത്സ്യ​ക്ക​ച്ച​വ​ട സ്റ്റാ​ളു​ക​ൾ ത​ക​ർ​ത്ത ശേ​ഷം സ​മീ​പ​ത്തെ വ​ലി​യ മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ലോ​റി​യി​ൽ​നി​ന്ന് ഡ്രൈ​വ​റെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.
തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട പൊ​ലി​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തൂ​ങ്ങാം​പാ​റ സ്വ​ദേ​ശി അ​ജി​ത്താ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നു പൊ​ലി​സ് അ​റി​യി​ച്ചു. ഇ​യാ​ൾ എ​ങ്ങോ​ട്ടേ​ക്കാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ട സ്റ്റാ​ളു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​മാ​യി​രു​ന്ന സം​ഭ​വ​ത്തി​ൽ ലോ​റി മ​ര​ത്തി​ലി​ടി​ച്ച് നി​ന്ന​തോ​ടെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham District News DeepikaNews Accident

Recent News

Corehub Up