സംസ്ഥാന ഭക്ഷ്യ കമ്മിഷൻ
പോത്തൻകോട് : ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്നു പരാതി ഉയർന്ന പോത്തൻകോട് എൽവിഎച്ച്എച്ച്എസിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മന്റെയും ഭക്ഷ്യ കമ്മിഷൻ മെമ്പർ സെക്രട്ടറി ജോഷി തോമസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കമ്മിഷൻ കുട്ടികളിൽനിന്നു നേരിട്ടു വിവരശേഖരണം നടത്തി. തുടർന്ന് കമ്മിഷൻ ചെയർപേഴ്സൻ സ്കൂളിലെ പാചകപ്പുര സന്ദർശിച്ചു.
ഭക്ഷ്യവസ്തുക്കൾ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ചെയർപേഴ്സൺ അടുക്കളയും സ്റ്റോർ മുറിയും അടിയന്തരമായി വൃത്തിയാക്കുന്നതിനു നിർദേശം നൽകി. സ്കൂളിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം മോശമായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വമേധയാ കേസെടുത്തതായി ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ അറിയിച്ചു. സംസ്ഥാന ഭക്ഷ്യകമ്മിഷനിലെ ഉദ്യോഗസ്ഥരും പരിശോധനവേളയിൽ കമ്മിഷനെ അനുഗമിച്ചു.
Tags : Nattuvishesham District News DeepikaNews Food Commission