x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 01:34 AM IST | Updated: October 14, 2026 01:34 AM IST

ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് ചാ​ത്ത​ന്നൂ​രി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

ചാ​ത്ത​ന്നൂ​ർ: രാ​ജ്യ​ഭ​ര​ണം കോ​ർ​പ​റേ​റ്റു​ക​ൾ നി​യ​ന്ത്രി​ക്കു​ന്നു​വെ​ന്നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫീ​സു​ക​ൾ ബി​ജെ​പി സം​ഘ​ട​ന ഓ​ഫിസു​ക​ളാ​യി മാ​റി​യെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.​ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​രം ന​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി, കെ.​സി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ കൈയേറ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത ബി ​ജെ പി ​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ക​രി​ദി​നം ആ​ച​രി​ച്ചു. ചാ​ത്ത​ന്നൂ​ർ പ​ട്ട​ണ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ശ്വ​രാ​ജ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ശ്രീ​ലാ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൈ​ല​ക്കാ​ട് ഷെ​രീ​ഫ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​ഗ​ത​ൻ പ​റ​മ്പി​ൽ, പ്ര​മോ​ദ് കാ​രം​കോ​ട്, എ.​എ​സ്. ബ​ഷീ​ർ, അ​ജി​ത​പ്ര​കാ​ശ്, വൈ.​ജോ​യി പു​ല്ല​രി​കോ​ട്, ഗീ​താ ജോ​ർ​ജ്, എ​സ്.​ശ​ർ​ങ്ങ​ര​ദാ​സ്, കെ.​ജി ച​ന്ദ്ര​ലേ​ഖ, ചി​റ​ക്ക​ര ഷാ​ബു, പ്ര​ദീ​പ് മാ​മ്പ​ള്ളി​കു​ന്നം, വി.​വ​ത്സ​ൻ, വി.​അ​നി​ൽ​കു​മാ​ർ, സു​ബി പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Black Day

Recent News

Corehub Up