പ്രതീകാത്മക ചിത്രം
കൊല്ലം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു.
11, 12, 13 വിഭാഗത്തില്‍പ്പെട്ട നോമിനേഷനുകള്‍ സാമൂഹിക നീതി ഡയറക്ടര്‍ക്ക് നേരിട്ടും മറ്റുള്ളവ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡിനായി ഭിന്നശേഷി നോമിനേഷനുകള്‍ നേരിട്ട് വ്യക്തികള്‍/സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല.
എന്നാല്‍ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ/സ്ഥാപനങ്ങളെ നാമനിര്‍ദേശം ചെയ്യാം. നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 25. നോമിനേഷനോടൊപ്പം നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മറ്റ് രേഖകളും ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: ജില്ലാ സാമൂഹിക നീതി ഓഫിസ്. ഫോണ്‍: 0474 - 2790971.