x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ കൊ​ല്ലം സ​ഹോ​ദ​യ മെ​റി​റ്റ് ഡേ

വെബ് ഡെസ്ക്
Published: July 29, 2026 11:10 PM IST | Updated: July 29, 2026 11:10 PM IST

മെ​റി​റ്റ് ഡേ ​സി. അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ഞ്ച​ല്‍: ഇ​ക്ക​ഴി​ഞ്ഞ സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സുക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും വി​ദ്യാ​ര്‍​ഥിക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നാ​യി കൊ​ല്ലം സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ ​അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു. സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ബു സ​ക്ക​റി​യ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ല്‍ ഡോ. ​എ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​റി​റ്റ് ഡേ ​സി. അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു, സ​ഹോ​ദ​യ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു, കൊ​ല്ലം സ​ഹോ​ദ​യ ട്ര​ഷ​റ​ര്‍ ഫാ. ​അ​രു​ണ്‍ ഏ​റ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നൂ​റ് ശ​ത​മാ​നം വി​ജ​യം വ​രി​ച്ച സ്‌​കൂ​ളു​ക​ള്‍, മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി​യ വി​ദ്യാ​ര്‍​ഥിക​ള്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

 

Tags : Nattuvishesham Districtnews Kollam Sahodaya

Recent News

Corehub Up