സിഐ സുനു കുമാറിന് ദീപിക പത്രം നൽകുന്നു.
കുണ്ടറ: കറ കളഞ്ഞ വാർത്തയുടെ കാതലാണ് ദീപികയെന്ന് ബ്രില്ലന്റെ ബ്രൈഡൽ ബോട്ടിക് എംഡി റിനു .കെ. രഞ്ചൻ ജോൺ. ദീപിക അതിന്റെ സംശുദ്ധി ഇന്നും കാത്തുസൂക്ഷിക്കുന്നത് സമൂഹത്തിന് ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുണ്ടറ പോലീസ് സ്റ്റേഷനിൽ ദീപക ദിനപത്രത്തിന്റെ വാർഷിക വരിസംഖ്യാ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപിക പത്രത്തിന്റെ വരിക്കാരാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിഐ സുനുകുമാർ പറഞ്ഞു. എസ്ഐ മാരായ ഗംഗാധരൻ തമ്പി, മനോഹരൻപിള്ള, സുധ, സിപിഒമാരായ ബിനീഷ്, ശരണ്യ, അശ്വതി, ലീലാമ്മ കുണ്ടറ റിപ്പോർട്ടർ ജിജുമോൻ മത്തായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒരു വർഷത്തേക്കുള്ള പത്രം സ്പോൺസർ ചെയ്തത് ആറ് മുറി ക്കടയിലെ ബ്രില്ലന്റെ ബ്രൈഡൽ ബോട്ടിക് ആണ്.
Tags : The Essence of Authentic News Deepika Authentic News NattuVishesham DistrictNews