മുന്‍ മന്ത്രി ടി.എം. ജേക്കബിന്റെ 15-ാം അനുസ്മരണ സമ്മേളനം
കിഴക്കേ കല്ലട: ആധുനിക കേരളത്തിന്റെ വികസനത്തിന് ടി.എം. ജേക്കബ് നല്കിയ സംഭാവനകള്‍ വിലപ്പെട്ടതും വിസ്മരിക്കാനാവാത്തതുമാണെന്ന് ഉല്ലാസ് കോവൂര്‍ എംഎല്‍എ.
കേരള കോണ്‍ഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിച്ചേരി വാര്‍ഡിലെ കോണുവളയില് സംഘടിപ്പിച്ച ടി.എം. ജേക്കബ് പതിനഞ്ചാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലട ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ വര്‍ഗീസ്, പഞ്ചായത്ത് മെമ്പര്‍മാരായ സിബി തോമസ്, എല്‍. സുനില്‍, യുഡിഎഫ് ചെയര്മാന് നകുലരാജന്‍, ടി.ഡി. സിറില്‍, ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗം ഷാജി വെള്ളാപ്പള്ളി, വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫാത്തിമ ബാബു, കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം റീസ് ഫ്രാന്‍സിസ്, പസ്കാല്‍ പി. യേശുദാസന്, കെ.ജി. വര്‍ഗീസ്, അമ്പി മിനി വില്‍ഫ്രഡ്, ശിവാനന്ദന്, ഓണംപലം സെബാസ്റ്റ്യന്‍, സജി ആര്, അജേഷ് ജോസ്, മേരി സ്റ്റെല്ല, ലിസി, ഷൈല പനവിള, മേരിക്കുട്ടി ശശി, നിബിന് മേരിദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോണുവള-തത്തംപള്ളിവിള റോഡിന്റെ നവീകരണത്തിനായി ഉടന്‍ ഫണ്ട് അനുവദിക്കുമെന്നും കൊടുവിള ഉപഹാരമാതാ ആശുപത്രി ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും എംഎല്‍എ പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി.
Tags : T.M. Jacobs contributions will always be remembered remembered NattuVishesham DistrictNews