കൊരട്ടിയിൽ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകരും കവാടത്തിനു മുന്നിൽ പ്രതിഷേധിക്കുന്നു.
കൊരട്ടി: കൊരട്ടി ശ്രീ ഫുഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചക്കിടെ പ്രതിഷേധസ്വരങ്ങളുയർത്തി. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്നു യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
പദ്ധതിയുടെ പ്രവർത്തനം, സംരംഭകത്വം, ജീവനക്കാർക്ക് ആവശ്യമായ പരിശീലനം, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രാേജക്ട് റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് തയാറാക്കിയിട്ടില്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് ടീം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കെ യാതൊരു കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തിരക്കുപിടിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള നീക്കം പ്രതിഷേ ധാർഹമാണെന്ന് യുഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ ബിജോയ് പെരേപ്പാടൻ പറ ഞ്ഞു.
പദ്ധതിയുടെ പ്രവർത്തന തീയതി ഉറപ്പിക്കാതെ വർഷങ്ങൾക്കുമുമ്പ് സാധന സാമഗ്രികൾ വാങ്ങി സൂക്ഷിക്കുക വഴി ഉപകരണങ്ങളുടെ വാറന്റി കാലാവധിയും സർവീസ് കാലാവധിയും നഷ്ടപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നത് ഗൗരവതരവും പഞ്ചായത്ത് ഭരണം കൈയാളുന്നവരുടെ കെടുകാര്യസ്ഥതയുമാണെന്ന് അദ്ദേഹം പറഞ്ഞു.
മുദ്രാവാക്യം വിളികളുമായി ഇറങ്ങിപ്പോന്ന യുഡിഎഫ് അംഗങ്ങളും അങ്കണത്തിലെത്തിയ പ്രവർത്തകരും പഞ്ചായത്ത് കവാടത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇൻചാർജ് ആൽബിൻ പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് - മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഫിൻസോ തങ്കച്ചൻ, വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറമ്പൻ, ചാക്കപ്പൻ പോൾ, ഗ്രേസി സ്കറിയ, പോൾസി ജിയോ, കെ.കെ. ജയൻ, സച്ചിൻരാജ്, വർഗീസ് പൈനാടത്ത്, പി.പി. സുബ്രഹ്മണ്യൻ, ജോഷി വല്ലുരാൻ, ബിജോയ് വടക്കും പുറം എന്നിവർ പ്രസംഗിച്ചു.
Tags : Koratty nattuvisesham local news