മറ്റത്തൂര്: കേരള പ്രദേശ് സ്കൂള് ടീച്ചേഴ്സ് അസോസിയേഷന് മറ്റത്തൂര് കൊടകര ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില് യാത്രയയപ്പുസമ്മേളനം സംഘടിപ്പിച്ചു.
മറ്റത്തൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. മിനിമോള് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ല പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രവീണ് എം. കുമാര് അധ്യക്ഷത വഹിച്ചു. ഉപജില്ല പ്രസിഡന്റ്് കെ.എം. റാഫി മുഖ്യ പ്രഭാഷണം നടത്തി.
കെ.യു. രാഹുല്, പ്ലെസി പോ ള്, പി.എം. സ്റ്റെല്ല, സി.ആര്. സിനി, ഈവര്ഷം വിരമി ക്കുന്ന അധ്യാപകരായ എം. മഞ്ജുള, വി. എ. ശ്രീജയ, എല്സി ആന്റ ണി, വിന്സി പോള്, പി.എം. സ്റ്റെല്ല, ലിന്സി ഡൊമനിക് എന്നിവര് പ്രസംഗിച്ചു.
Tags : nattu vishesham KPSTA Travel Conference