x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ: ക​ലു​ങ്ക് തു​റ​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് പ​രാ​തി


Published: January 14, 2026 05:58 AM IST | Updated: January 14, 2026 05:58 AM IST

മു​ത​ല​ക്കോ​ടം: കെ​എ​സ്ഇ​ബി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​ലു​ങ്കി​ന്‍റെ സ​മീ​പ​ത്തെ റോ​ഡ് മ​ണ്ണി​ട്ട് നി​ക​ത്തി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി. മു​ത​ല​ക്കോ​ടം - മ​ഠ​ത്തി​ക്ക​ണ്ടം റോ​ഡി​ൽ പ​ഞ്ഞം​കു​ളം തോ​ടി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന ക​ലു​ങ്കി​നു സ​മീ​പ​മു​ള്ള വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​താ​ണ് ക​ലു​ങ്കി​ന്‍റെ സ​മാ​ന്ത​ര പാ​ത മ​ണ്ണി​ട്ട് നി​ക​ത്താ​ൻ ക​ഴി​യാ​ത്ത​തി​നു കാ​ര​ണം.

മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ൽ വൈ​ദ്യു​തി ലൈ​ൻ കൈ​യെ​ത്തും ദൂ​ര​ത്താ​കും. സ​മാ​ന്ത​ര പാ​ത​യി​ലെ പോ​സ്റ്റ് മാ​റ്റാ​തെ മ​ണ്ണി​ട്ട് നി​ക​ത്തി റോ​ഡി​ൽ ടൈ​ൽ പാ​കി​യാ​ൽ പോ​സ്റ്റ് മാ​റ്റാ​ൻ ഇ​വി​ടം വീ​ണ്ടും കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി വ​രും.

ഈ ​വി​ഷ​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ശ്രീ​ജ രാ​ജേ​ഷ് കെ​എ​സ്ഇ​ബി​യെ ക​ത്ത് മു​ഖാ​ന്ത​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ പോ​സ്റ്റ് മാ​റ്റാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പോ​സ്റ്റ് മാ​റ്റാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ഇ​തോ​ടെ ഒ​ന്ന​ര മാ​സ​മാ​യി ഗ​താ​ഗ​തം ത​ട​ഞ്ഞി​രി​ക്കു​ന്ന റോ​ഡ് തു​റ​ന്നു ന​ൽ​കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​തുമൂ​ലം വ​ട​ക്കും​മു​റി, മ​ഠ​ത്തി​ക്ക​ണ്ടം, പെ​ട്ടേ​നാ​ട് ജ​വ​ഹ​ർ റോ​ഡ്, ഏ​ഴ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ മു​ത​ല​ക്കോ​ട​ത്ത് എ​ത്താ​ൻ കി​ലോ​മീ​റ്റ​ർ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Tags : nattu vishesham KSEB's indifference

Recent News

Corehub Up