x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് ആ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് നി​ല​ച്ചു


Published: April 29, 2026 10:51 PM IST | Updated: April 29, 2026 10:51 PM IST

അ​ടി​മാ​ലി: അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​യാ​യ കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ല​ച്ചു. ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും കാ​ത്തി​രി​പ്പു​ക​ള്‍​ക്കു​മൊ​ടു​വി​ലാ​യി​രു​ന്നു ഒ​രു മാ​സം മു​മ്പ് അ​ടി​മാ​ലി​യി​ല്‍​നി​ന്നു ക​ല്ലാ​ര്‍ - മാ​ങ്കു​ളം വ​ഴി കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സാ​രം​ഭി​ച്ച​ത്.

സ​ര്‍​വീ​സാ​രം​ഭി​ച്ച​തു മു​ത​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ​വാ​ദ​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക്ക് ന​ടു​വി​ലൂ​ടെ​യാ​യി​രു​ന്നു കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് ആ​ന​വ​ണ്ടി ഓ​ടി​യെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ടി​ന് അ​ടി​മാ​ലി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് ഉ​ന്ന​തി​യി​ലെ​ത്തി തി​രി​കെ പോ​രും​വി​ധം ക്ര​മീ​ക​രി​ച്ചി​രു​ന്ന ബ​സ് സ​ര്‍​വീ​സാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​വ​സാ​നി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ബ​സ് ഉ​ന്ന​തി​യി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. ബ​സ് സ​ര്‍​വീ​സാ​രം​ഭി​ച്ച ഘ​ട്ട​ത്തി​ല്‍ വ​നം​വ​കു​പ്പു​യ​ര്‍​ത്തി​യ പ്ര​തി​സ​ന്ധി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റും ഇ​ട​പെ​ട​ലി​ലൂ​ടെ മ​റി​ക​ട​ന്നാ​യി​രു​ന്നു തു​ട​ര്‍​ന്നു​പോ​ന്നി​രു​ന്ന​ത്.

Tags : KSRTC bus nattuvishesham local news

Recent News

Corehub Up