x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര​യാ​ത്ര​യ്ക്കു തു​ട​ക്കം  


Published: July 20, 2026 01:37 AM IST | Updated: July 20, 2026 01:37 AM IST

 

ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘ​വും കെ​എ​സ്ആ​ര്‍​ടി​സി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ലെ ആ​ദ്യ യാ​ത്രാ സം​ഘം ഇ​ന്ന​ലെ ആ​റ​ന്മു​ള​യി​ലെ​ത്തി. ഈ ​വ​ര്‍​ഷം 500 ട്രി​പ്പു​ക​ളാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ന​ലെ ഒ​മ്പ​ത് ബ​സു​ക​ളി​ലാ​യി 450 പേ​ര്‍ ആ​റ​ന്മു​ള സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ 11 ഓ​ടെ ആ​റ​ന്മു​ള​യി​ല്‍ ബ​സു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി. ആ​ദ്യം എ​ത്തി​യ ബ​സി​ന് പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​മ്പി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. പ​ള്ളി​യോ​ട സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ന്‍ ബ​സി​ല്‍ മാ​ല അ​ണി​യി​ച്ചു. ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്കു സ്വീ​ക​ര​ണം ന​ല്‍​കി. അ​തി​നു​ശേ​ഷം ബ​സി​ല്‍ എ​ത്തി​യ​വ​ര്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​വും വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ച​ട​ങ്ങു​ക​ളും ക​ണ്ട് പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ദ്യ​ക​ഴി​ച്ചു മ​ട​ങ്ങി. ഇ​ന്ന് കി​ളി​മാ​നൂ​ര്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി, കൊ​ല്ലം, ഹ​രി​പ്പാ​ട്, കൂ​ത്താ​ട്ടു​കു​ളം, മൂ​ല​മ​റ്റം, ഗു​രു​വാ​യൂ​ര്‍, ചേ​ര്‍​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ഒ​മ്പ​ത് ബ​സു​ക​ള്‍ എ​ത്തും. 55 ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ബ​സു​ക​ള്‍ ആ​റ​ന്മു​ള​യി​ല്‍ എ​ത്തു​ന്നു​ണ്ട്.

പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ന്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സ​ദ്യ വി​ഭ​വ​ങ്ങ​ള്‍ ഇ​ല​യി​ല്‍ വി​ള​മ്പി. സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍, ട്ര​ഷ​റാ​ര്‍ ര​മേ​ഷ് മാ​ലി​മേ​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ് ഗോ​പി​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. സു​രേ​ഷ്, കെ​എ​സ്ആ​ര്‍​ടി​സി ട്രി​പ്പ് ക​ണ്‍​വീ​ന​ര്‍ അ​നൂ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ചീ​ഫ് ട്രാ​ഫി​ക് മാ​നേ​ജ​ര്‍ ബി​ടി​സി ഉ​ദ​യ​കു​മാ​ര്‍, ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​ജീ​ഷ് കു​മാ​ര്‍, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, റ​ഫീ​ഖ്, മ​നോ​ജ് ആ​റ​ന്മു​ള തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : KSRTC Panchapandava temple tour

Recent News

Corehub Up