x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ; കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന സ്റ്റാ​ളു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി

വെബ്ഡെസ്ക്
Published: August 4, 2026 11:12 PM IST | Updated: August 4, 2026 11:12 PM IST

ക​ർ​ഷ​ക​സം​ഗ​മ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച നാ​ട​ൻ ചേ​ന​യോ​ടൊ​പ്പം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ.

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​കസം​ഗ​മ​ത്തി​ൽ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ​യും കൃ​ഷിക്കൂട്ട​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന സ്റ്റാ​ളു​ക​ൾ. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ​യും കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​പ​ണി ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും കാ​ർ​ഷി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

കു​ടും​ബ​ശ്രീ കൃ​ഷിക്കൂട്ട​ങ്ങ​ൾ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ സ്റ്റാ​ളു​ക​ളി​ൽ ല​ഭ്യ​മാ​യി​രു​ന്നു. നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ അ​ച്ചാ​റു​ക​ൾ, ചി​പ്സു​ക​ൾ, മാ​യം ചേ​ർ​ക്കാ​ത്ത മ​സാ​ല​പ്പൊ​ടി​ക​ൾ, ധാ​ന്യ​പ്പൊ​ടി​കൾ, തേ​ൻ എ​ന്നി​വ വ​ൻ​തോ​തി​ൽ വി​റ്റ​ഴി​ഞ്ഞു. ഓ​ർ​ഗാ​നി​ക് വ​ള​ങ്ങ​ൾ, ജീ​വാ​ണു വ​ള​ങ്ങ​ൾ, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ എ​ന്നി​വ​യും വി​പ​ണ​ന​ത്തി​നെ​ത്തി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Kudumbashree

Recent News

Corehub Up