കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിന്റെ സംഘാടകസമിതിയോഗം സ്കൂള് മാനേജര് ഫാ. കുര്യന് കാലായില് ഉദ്ഘാടനം ചെയ്യുന്നു.
കോതനല്ലൂര്: കുറവിലങ്ങാട് ഉപജില്ലാ സ്കൂള് കലോത്സവം നവംബര് മൂന്നു മുതല് ആറുവരെ തീയതികളിലായി കോതനല്ലൂര് ഇമ്മാനുവല്സ് ഹയര് സെക്കന്ഡറി സ്കൂളില് നടക്കും.
കലോത്സവത്തിന്റെ നടത്തിപ്പിനായി മന്ത്രി മോന്സ് ജോസഫ് മുഖ്യരക്ഷാധികാരിയായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. മാഞ്ഞൂര് പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്ജ് അധ്യക്ഷത വഹിച്ച യോഗത്തില് സ്കൂള് മാനേജര് ഫാ. കുര്യന് കാലായില് സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല് മുഖ്യപ്രഭാഷണം നടത്തി. എച്ച്എം ഫോറം സെക്രട്ടറി കെ. പ്രകാശന് ബജറ്റ് അവതരിപ്പിച്ചു. ജനറല് കണ്വീനര് പ്രിന്സിപ്പൽ റോഷ്നി തോമസ് സമിതി രൂപീകരണത്തിന് നേതൃത്വം നല്കി.
ഹെഡ്മാസ്റ്റര് പി.എം. വര്ഗീസ്, വാര്ഡ് മെംബര് ഡെസ്ലി ജോര്ജ്, പിടിഎ പ്രസിഡന്റ് സുനീഷ് ജോസഫ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്, മെംബര്മാര്, സംഘടനാ ഭാരവാഹികള് എന്നിവര് പ്രസംഗിച്ചു.
കലോത്സവത്തിന്റെ വിജയത്തിനായി പഞ്ചായത്ത് മെംബര്മാര് ചെയര്മാന്മാരും അധ്യാപക സംഘടനാ നേതാക്കള് കണ്വീനര്മാരുമായിട്ടുളള വിവിധ കമ്മിറ്റികള്ക്ക് രൂപംകൊടുത്തു.
Tags : NattuVishesham DistrictNews