x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് ടൗ​ൺ ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 11, 2026 10:17 PM IST | Updated: September 11, 2026 10:17 PM IST

പ്രതീകാത്മക ചിത്രം

കു​റ​വി​ല​ങ്ങാ​ട്: കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്മാ​ര​ക ടൗ​ൺ ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം ത​യാ​റാ​ക്കി​യ 3.49 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കു​റ​വി​ല​ങ്ങാ​ട് പാ​റ്റാ​നി ജം​ഗ്ഷ​ൻ മു​ത​ൽ മു​ട്ടു​ങ്ക​ൽ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള 1130 മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ബൈ​പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ബൈ​പാ​സി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ബി​എം ആ​ൻ​ഡ് ബി​സി ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കു​റ​വി​ല​ങ്ങാ​ട് തോ​ടി​ന്‍റെ സൈ​ഡി​ൽ 160 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഗാ​ബി​യോ​ൺ റി​റ്റൈ​നിം​ഗ് വാ​ൾ റോ​ഡ് സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ർ​മി​ക്കും. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ര​ണ്ട് ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഡ്രെ​യി​നേ​ജ് സൗ​ക​ര്യ​വും സൈ​ഡ് കോ​ൺ​ക്രീ​റ്റിം​ഗും ന​ട​പ്പാ​ക്കും.

ബൈ​പാ​സ് റോ​ഡി​ലെ ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ൾ മാ​റ്റി​യി​ടു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ യൂ​ട്ടി​ലി​റ്റി സ​ർ​വീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി​യും വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2000ത്തി​ലാ​ണ് ബൈ​പാ​സ് റോ​ഡ് പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ര​ണ്ടാ​മ​ത്തെ റീ​ച്ചി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​നെ​തി​രേ കേ​സ് വ​രി​ക​യും ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് നി​ർ​മാ​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​ക്കാ​ർ കു​റ​വി​ല​ങ്ങാ​ട് ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ്ര​വൃ​ത്തി​യു​ടെ എ​ഗ്രി​മെ​ന്‍റ് വ​ച്ചി​ട്ടു​ണ്ട്. ഒക്‌ടോ​ബ​ർ ആ​ദ്യ​വാ​രം കു​റ​വി​ല​ങ്ങാ​ട് ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up