x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മീ​യ​നി​റ​വി​ൽ കു​റ​വി​ല​ങ്ങാ​ട് ; പ​ത്താം​തീ​യ​തി തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും


Published: February 15, 2026 04:59 AM IST | Updated: February 15, 2026 04:59 AM IST

കു​റ​വി​ല​ങ്ങാ​ട്: പാ​ര​മ്പ​ര്യ​ങ്ങ​ൾ അ​ണു​വി​ട തെ​റ്റാ​തെ വീ​ണ്ടും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലും ആ​ത്മീ​യ​ത​യി​ലു​മാ​ണ് ഒ​രു നാ​ട്. പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ത​നി ആ​വ​ർ​ത്ത​ന​ത്തോ​ടെ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ പ​ത്താം​തീ​യ​തി തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും.

തി​രു​നാ​ളി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ലെ പ്ര​ദ​ക്ഷി​ണം ചെ​റി​യ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കും. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മാ​ത്ര​മാ​ണ് സം​വ​ഹി​ക്കു​ന്ന​ത്. ചെ​റി​യ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം വ​ലി​യ പ​ള്ളി​യി​ലെ​ത്തി രൂ​പം പ​ള്ളി​യ​ക​ത്ത് പ്ര​വേ​ശി​പ്പി​ച്ച് പീ​ഠ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച് ധൂ​പാ​ർ​പ്പ​ണം ന​ട​ത്തും. ദൈ​വ​മാ​താ​വി​ന്‍റെ​യും മാ​ർ യൗ​സേ​പ്പി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ളാ​ണ് വ​ലി​യ പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ച് ക്ഷ​ണി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് വി​ശ്വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. കു​രി​ശി​ന് വ​ലം​വ​ച്ച് പ്ര​ദ​ക്ഷി​ണം ചെ​റി​യ പ​ള്ളി​യി​ലെ​ത്തും.

ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ത്തെ പ്ര​ദ​ക്ഷി​ണ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം ചെ​റി​യ പ​ള്ളി​യി​ൽ​നി​ന്നു സം​വ​ഹി​ച്ച് പ്ര​ദ​ക്ഷി​ണം വ​ലി​യ പ​ള്ളി​യി​ലെ​ത്തി​ച്ചേ​രും. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം വ​ലി​യ പ​ള്ളി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ​യും മാ​ർ യൗ​സേ​പ്പി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ലേ​ക്ക് ചേ​ർ​ക്കു​ന്ന കാ​ഴ്ച വ​ലി​യ ആ​ത്മീ​യ നി​റ​വാ​ണ്.

പ്ര​ദ​ക്ഷി​ണം കു​രി​ശി​ൻ​തൊ​ട്ടി​യി​ലൂ​ടെ ജൂ​ബി​ലി ക​പ്പേ​ള​യി​ലെ​ത്തി ക​പ്പേ​ള ചു​റ്റി തി​രി​കെ ചെ​റി​യ പ​ള്ളി​ക്ക് വ​ലം​വ​ച്ച് സ​മാ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചെ​റി​യ​പ​ള്ളി​യി​ലെ​ത്തി കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നോ​ട് യാ​ത്ര​ചൊ​ല്ലു​ന്ന രം​ഗം വ​ലി​യ അ​നു​ഭ​വ​മാ​ണ്. മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം ചെ​റി​യ​പ​ള്ളി​യി​ലെ​ത്തി​ക്കു​ന്ന​തി​ലും ചി​ട്ട​വ​ട്ട​ങ്ങ​ളു​ണ്ട്. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നെ മൂ​ന്നു​നോ​മ്പി​ന്‍റെ ചൊ​വ്വാ​ഴ്ച മു​ത്തി​യ​മ്മ​യെ​ത്തി ചെ​റി​യ​പ​ള്ളി​യി​ൽ​നി​ന്ന് ക്ഷ​ണി​ച്ച് പ്ര​ദ​ക്ഷി​ണ​വീ​ഥി​യി​ൽ ചേ​ർ​ക്കു​ന്ന​തും വ​ലി​യ​പ​ള്ളി​ക്ക് മു​മ്പി​ൽ യാ​ത്രാ​വ​ന്ദ​നം ന​ട​ത്തു​ന്ന​തു​മൊ​ക്കെ വ​ലി​യ വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ങ്ങ​ളാ​ണ്.

കാ​പ്പ്, കാ​ൽ​ത്ത​ള, അ​രു​ളി​ക്ക മാ​ല, നെ​ക്ള​സ്, ആ​ലി​ല​മാ​ല, സ്വ​ർ​ണ​ക്കിരീ​ടം, മോ​തി​രം, സ്വ​ർ​ണ​തി​രി​ക്കാ​ൽ, സ്വ​ർ​ണ​ക്കുരി​ശ്, ക​ത്തി​ച്ച വി​ള​ക്ക്, ഓ​ട്ടു​കു​രി​ശ് എ​ന്നി​വ​യൊ​ക്കെ വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം സം​വ​ഹി​ക്കു​ന്ന​തി​നോ​ടു ചേ​ർ​ന്നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്.

Tags : nattu vishesham Thirunal festival spiritual life

Recent News

Corehub Up