x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് ഹെ​റി​റ്റേ​ജ് വാ​ക് സം​ഘം ച​ക്കു​ള​ത്തു​കാ​വ് സ​ന്ദ​ര്‍​ശി​ച്ചു


Published: February 27, 2026 05:44 AM IST | Updated: February 27, 2026 05:44 AM IST

എ​ട​ത്വ: കൈ​ന​ക​രി ക​മ്മ്യൂ​ണി​റ്റി പ്രൊ​ജ​ക്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നാ​ടി​നെ നേ​രി​ല്‍ അ​റി​യാ​നും, പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​നു​മാ​യി സം​ഘി​പ്പി​ച്ച 50 അം​ഗ കു​ട്ട​നാ​ട് ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് ഹെ​റി​റ്റേ​ജ് വാ​ക് സം​ഘം ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ച്ചു.


ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് പി​ഷാ​ര​ത്ത് എ​ന്നി​വ​ര്‍ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. കൈ​ന​ക​രി ചാ​വ​റ പ​ള്ളി​യി​ല്‍ നി​ന്നു ആ​രം​ഭി​ച്ച യാ​ത്ര ച​മ്പ​ക്കു​ളം ക​ലൂ​ര്‍​കാ​ട് ബ​സി​ല​ക്ക, ത​ക​ഴി സ്മാ​ര​കം, ക​രു​മാ​ടി​കു​ട്ട​ന്‍, പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​പ​ള്ളി, കാ​വാ​ലം നാ​രാ​യ​ണ പ​ണി​ക്ക​രു​ടെ വ​സ​തി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശി​ച്ചു.
തു​ട​ര്‍​ന്ന് ഓ​ര്‍​മ​മ​രം എ​ന്ന പേ​രി​ല്‍ ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു. പ​ദ്ധ​തി കോ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ണ​വ് ജോ​സ​ഫ്, ഏ​രി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​രോ​ണ്‍ ടി​റ്റോ, ബി​ന്‍​സി ബാ​ബു, സീ​ന റോ​യ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Kuttanad Cultural and Heritage

Recent News

Corehub Up