x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും: റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ


Published: June 23, 2026 11:18 PM IST | Updated: June 23, 2026 11:18 PM IST

എ​ട​ത്വ: കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീക​രി​ച്ച് കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​മെ​ന്ന് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി എം​എ​ല്‍​എ​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ള്‍ മ​ന്ദ​ഗ​തി​യി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നീ​രേ​റ്റു​പു​റ​ത്തെ പു​തി​യ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റിന്‍റെയും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നി​ര്‍​മാണം ന​ട​ക്കു​ന്ന ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്കു​ക​ളുടെയും പ്ര​സ​ര​ണ പൈ​പ്പുലൈ​നു​ക​ളു​ടെ​യും പ​ണി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാന്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും അ​തി​നാ​യി ജ​ല​വി​ഭ​വ​ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

നെ​ല്ലി​ന്‍റെ വി​ല ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​വാ​നും കി​ഴി​വു​കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​വാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും റെ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. സ്വീ​ക​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു സേ​വ്യ​ര്‍ ക​ണി​യാംപ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. ശ്രീ​കു​മാ​ര്‍, റോ​യി ഊ​രാം​വേ​ലി, ടെ​ഡി സ​ഖ​റി​യ, തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​സ് കോ​യി​പ്പ​ള്ളി, സ​ണ്ണി തോ​മ​സ് ക​ള​ത്തി​ല്‍, ജോ​മ്പി​ള്‍ പെ​രു​മാ​ള്‍, ബൈ​ജു നെ​റ്റി​ത്ത​റ, ജ​യ​ച​ന്ദ്ര​ന്‍, ലൗ​ലേ​ഷ് മു​ട്ടാ​ര്‍, പി.​സി. ജോ​സ​ഫ്, രേ​ഷ്മ ജോ​ണ്‍​സ​ണ്‍, ആ​ല്‍​ഫി മൂ​ല​യി​ല്‍, ജോ​ജോ ചേ​ന്ന​ങ്ക​ര, വ​ര്‍​ഗീ​സ് കേ​ളം​ചേ​രി, സ​ണ്ണി പാ​ല​ച്ചി​റ, ലി​ബി മോ​ള്‍, അ​ശോ​ക​ന്‍, കു​ട്ട​പ്പ​ന്‍, ജോ​ര്‍​ജു​കു​ട്ടി ചേ​ന്നം​ക​ര, റെ​ജി തോ​ട്ടു​ക​ട​വി​ല്‍, ജോ​മോ​ന്‍ പ​ന്ത്ര​ണ്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Cherian MLA Nattuvishesham District news

Recent News

Corehub Up