x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്കാ​ര​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് ഭാ​ഷ: രാം​മോ​ഹ​ൻ പാ​ലി​യ​ത്ത്

വെബ് ഡെസ്ക്
Published: July 20, 2026 03:49 AM IST | Updated: July 20, 2026 03:49 AM IST

തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച "എ​ന്‍റെ മ​ല​യാ​ളം’ ഗ​വേ ​ഷ​ണ പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി​യു​ടെ മൂ​ന്നാം അ​ധ്യാ​യം രാം​മോ​ഹ​ൻ പാ​ലി​യ​ത്ത് ഉ​ദ

തൃ​ശൂ​ർ: സം​സ്കാ​ര​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണു ഭാ​ഷ​യെ​ന്നും ജീ​വി​ത​ച​ര്യ​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും എ​ഴു​ത്തു​കാ​ര​നും പ്ര​ശ​സ്ത നി​രൂ​പ​ക​നു​മാ​യ രാം​മോ​ഹ​ൻ പാ​ലി​യ​ത്ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വും കാ​ർ​ഷി​ക​വൃ​ത്തി​യു​ടെ
അ​പ​ച​യ​വും മ​ല​യാ​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കും. തൊ​ഴി​ലു​ക​ളാ​ണു ന​മു​ക്കു വാ​ക്കു​ക​ൾ ന​ൽ​കു​ന്ന​ത്. മ​ല​യാ​ളി അ​ധ്വാ​നം മ​റ​ന്ന​തു ന​മ്മു​ടെ ഭാ​ഷ​യെ​യും ബാ​ധി​ച്ചു. ഭാ​ഷ​യു​ടെ എ​ഴു​ത്തു​രൂ​പ​ത്തി​നു​പ​ക​രം ശ​ബ്ദാ​ധി​ഷ്ഠി​ത​മാ​യ എ​ഴു​ത്ത് ക​ട​ന്നു​വ​രു​ന്ന​ത് ഇ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു​പ​റ​ഞ്ഞു.

തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘എ​ന്‍റെ മ​ല​യാ​ളം’ ഗ​വേ​ഷ​ണ പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി​യു​ടെ മൂ​ന്നാം അ​ധ്യാ​യം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജെ​ൻ​സി ത​ല​മു​റ​യു​ടെ മ​ല​യാ​ളം ഭാ​ഷ​യു​ടെ അ​പ​ഭ്രം​ശ​മ​ല്ല എ​ന്നും മ​ല​യാ​ള​ഭാ​ഷ​യു​ടെ പു​തി​യ​കാ​ല​ത്തെ വ​ള​ർ​ച്ച​യാ​ണു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ഴു​ത്തു​കാ​രാ​യ കെ. ​ര​ഘു​നാ​ഥ​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ അ​ഞ്ച​ത്ത്, ഡോ. ​സ​ര​സ്വ​തി ബാ​ല​കൃ​ഷ് ണ​ൻ എ​ന്നി​വ​രും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ഡോ. ​എ​സ്.​കെ. വ​സ​ന്ത​ൻ, എം.​ഡി. രാ​ജേ​ന്ദ്ര​ൻ, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത്, എം.​ഡി. ര​ത്ന​മ്മ, ശ്രീ​ദേ​വി അ​ന്പ​ല​പു​രം എ​ന്നി​വ​ർ പങ്കെടുത്തു.

Tags : Nattuvishesham District News

Recent News

Corehub Up