വലപ്പാട് എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുടെ തീരദേശ പര്യടനത്തിന് നൽകിയ സ്വീകരണം.
തൃപ്രയാർ: വലപ്പാട്, നാട്ടിക പഞ്ചായത്തുകളിലായി എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുടെ തെരഞ്ഞെടുപ്പ് പര്യടനം.
നാട്ടികയുടെ അഭിമാനമായ കായികതാരം വി.ഡി. അഞ്ജലി ഉൾപ്പെടെ നിരവധി പ്രമുഖർ സ്വീകരണങ്ങളിൽ പങ്കെടുത്തു. റോസാപ്പൂക്കൾ, കണിക്കൊന്നപ്പൂക്കൾ, കാർഷിക വിഭവങ്ങൾ എന്നിവ കൈമാറിയാണ് നാട്ടുകാർ ഗീതാ ഗോപിയെ സ്വീകരിച്ചത്. മുതിർന്ന സിപിഐ നേതാവ് സി..എൻ. ജയദേവൻ പ്രവർത്തകരെ അഭിസംബോധനചെയ്തു.
എൽഡിഎഫ് നേതാക്കളായ എ.എസ്. ദിനകരൻ, കെ.പി. സന്ദീപ്, കെ.എം. ജയദേവൻ, മധുസൂദനൻ, വി.ആർ. ബാബു, കെ.എം. കിഷോർകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വംനൽകി.