മാഹി: ലീഗ്-എസ്ഡിപിഐ സംഘർഷം നിലനിൽക്കുന്ന അഴിയൂർ മേഖലയിൽ യൂത്ത് ലീഗ് പ്രവർത്തകനും അമ്മയ്ക്കും മർദനമേറ്റു. വലിയപറമ്പത്ത് സാദിഖ് (25), അമ്മ സാജിദ (47) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ചജ രാത്രി 9.45 ഓടെയാണ് സംഭവം.
രോഗിയായ അമ്മയെ ആശുപത്രിയിൽ കാണിച്ച് അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിലെ വീടിന്റെ മുറ്റത്തെത്തിയപ്പോൾ അഞ്ചംഗ എസ്ഡിപിഐ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സാദിഖ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സാദിഖിന്റെ തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റു.
അക്രമികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സാജിദയ്ക്ക് മർദനമേറ്റത്. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : nattu vishashesham League activist