x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​നാ​പ​തി ഇ​ല്ലി​പ്പാ​ല​ത്തി​ന് ശാ​പ​മോ​ക്ഷം


Published: July 9, 2026 10:37 PM IST | Updated: July 9, 2026 10:37 PM IST

നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം​എ​ൽ​എ

സേ​നാ​പ​തി: അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന സേ​നാ​പ​തി ഇ​ല്ലി​പ്പാ​ല​ത്തി​ന് ശാ​പ​മോ​ക്ഷ​മാ​യി. പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ച​താ​യും നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സേ​നാ​പ​തി വേ​ണു എം​എ​ൽ​എ അ​റി​യി​ച്ചു.
രാ​ജ​കു​മാ​രി, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ല്ലി​പ്പാ​ലം മ​ഴ​ക്കാ​ല​ത്തെ അ​തി​ജീ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ. റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ചി​ട്ടും കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​ത്.

കു​ടി​യേ​റ്റ​ക്കാ​ല​ത്ത് രാ​ജ​കു​മാ​രി, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് പ​ന്നി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മി​ച്ച​താ​ണ് ഇ​ല്ലി​പ്പാ​ലം. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ലം ഇ​ന്ന് അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

ഇ​രു​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് മു​രി​ക്കും​തൊ​ട്ടി-​വ​ട്ട​പ്പാ​റ-​മേ​ലേ​ചെ​മ്മ​ണ്ണാ​ർ -ഉ​ടു​മ്പ​ൻ​ചോ​ല റോ​ഡ്. ഈ ​പാ​ത​യി​ലെ പ്ര​ധാ​ന പാ​ല​മാ​ണി​ത്. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ 10 കോ​ടി വ​ക​യി​രു​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ വ​ലി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വും വ​ർ​ധി​ച്ചു. എ​ന്നാ​ൽ റോ​ഡ് വി​ക​സി​ച്ച​പ്പോ​ഴും പ​ഴ​യ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​രു​ന്നി​ല്ല.

റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ ഇ​ടു​ങ്ങി​യ പാ​ലം യാ​ത്രാ​ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു. 2022ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി 2.37 കോ​ടി​യു​ടെ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത് നീ​ണ്ടു​പോ​യി.

എ​ന്നാ​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ക​യാ​ണ്.
ഒ​പ്പം കു​ള​പ്പാ​റ​ച്ചാ​ലി​ൽ​നി​ന്ന് പാ​ല​ത്തി​ലേ​ക്കു​വ​രു​ന്ന അ​പ്രോ​ച്ച് റോ​ഡും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up