x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കു ലൈ​സ​ൻ​സു​ക​ൾ ഉ​ദാ​ര​മാ​ക്ക​ണം; ഫീ​സു​ക​ൾ ചു​മ​ത്ത​രു​ത്


Published: June 23, 2026 01:09 AM IST | Updated: June 23, 2026 01:09 AM IST

പാ​ല​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗ​വും 2026-2028 വ​ർ​ഷ​ത്തേ​ക്കു​ള്ള ജി​ല്ലാ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും കു​ള​പ്പു​ള്ളി ഗ​സീ​ബോ ഹെ​റി​റ്റേ​ജി​ൽ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ലി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യു​മാ​യ ദേ​വ​സ്യ മേ​ച്ചേ​രി​യു​ടെ നേ​തൃത്വ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ജി​ല്ലാക​മ്മി​റ്റി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.2026-2028 വ​ർ​ഷ​ത്തെ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ബാ​ബു കോ​ട്ട​യി​ലി​നെ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​എ. ഹ​മീ​ദ്, ജി​ല്ലാ ട്ര​ഷ​റ​റാ​യി കെ.​കെ. ഹ​രി​ദാ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി ടി.​പി. ഷ​ക്കീ​ർ, മു​സ്ത​ഫ മു​ള​യ​ങ്കാ​വ്, ബാ​സി​ത് മു​സ്ലിം, ടി.​പി. സ​ക്ക​റി​യ, ടി. ​ര​മേ​ഷ് ബേ​ബി, സി.​വി. ജെ​യിം​സ്, കെ. ​ച​ന്ദ്ര​ൻ, കെ.​എം. ജ​ലീ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യി വി. ​പ്ര​ജി​ത്ത്, എം.​പി.​എം. മു​സ്ത​ഫ, സു​ന്ദ​ർ​രാ​ജ് കോ​ങ്ങാ​ട്, എം.​എ​സ്. സി​റാ​ജ്, എ​ൻ. ര​മേ​ഷ്, മ​ധു കൊ​ടു​വാ​യൂ​ർ, രാ​ജേ​ഷ് കൊ​ല്ല​ങ്കോ​ട്, പ്ര​കാ​ശ​ൻ മു​ട​പ്പ​ല്ലൂ​ർ, മ​ര​ക്കാ​ർ മു​രു​ക്കും​പ​റ്റ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, എ​സ്. ദേ​വ​രാ​ജ​ൻ, എം.​കെ. തോ​മ​സ്കു​ട്ടി, പി.​സി. ജേ​ക്ക​ബ്, എ.​ജെ. ഷാ​ജ​ഹാ​ൻ, കെ. ​അ​ഹ​മ്മ​ദ് ഷെ​റീ​ഫ്, സ​ണ്ണി പൈ​ന്പി​ള്ളി​ൽ, ബാ​പ്പു ഹാ​ജി, വൈ. ​വി​ജ​യ​ൻ, സി. ​ധ​നീ​ഷ്ച​ന്ദ്ര​ൻ, ജോ​ജി​ൻ ടി. ​ജോ​യ്, വി. ​സ​ബി​ൽ​രാ​ജ്, സ​ലീം രാ​മ​നാ​ട്ടു​ക​ര, മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, കൊ​ല്ലം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ബാ​ല​ര​മ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഹ​മീ​ദ്, ട്ര​ഷ​റ​ർ കെ.​കെ. ഹ​രി​ദാ​സ് പ്ര​സം​ഗി​ച്ചു.

Tags : Licenses Nattuvishesham district news

Recent News

Corehub Up