x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു


Published: June 10, 2026 06:10 AM IST | Updated: June 10, 2026 06:10 AM IST

പ്ര​വ​ർ​ത്ത​നം നി​ല​ച്ച വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലി​ഫ്റ്റ്.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ദി​വ​സ​ങ്ങ​ൾ. നി​ത്യേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ലി​ഫ്റ്റ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്.

അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ടും അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​രെ​യും സി​ടി സ്കാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കും കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​റ്റു​മാ​ണ് ഇ​വി​ടെ ലി​ഫ്റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ട​യ്ക്കി​ടെ ലി​ഫ്റ്റ് കേ​ടാ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ന്പോ​ൾ റാ​ന്പി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളെ ഇ​പ്പോ​ൾ കൊ​ണ്ട് പോ​കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റു​മാ​യി ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​രെ റാ​ന്പി​ലൂ​ടെ കൊ​ണ്ട് പോ​കു​ന്ന​തും ദു​ഷ്ക്ക​ര​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥാ​പി​ച്ച ലി​ഫ്റ്റ് മാ​റ്റി സ്ഥാ​പി​ച്ച് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up