എടപ്പാള്: അന്താരാഷ്ട്ര യുവജന ദിനമായ ബുധനാഴ്ച എടപ്പാള് ലയണ്സ് ക്ലബ്ബ് തൂഫാന് പദ്ധതിക്ക് പിന്തുണയേകി വാക്കത്തോണ് നടത്തും. രാവിലെ ഏഴിന് നടുവട്ടം സെന്ററില് നിന്ന് ആരംഭിച്ച് എമിരേറ്റ്സ് മാളിന് സമീപമുള്ള ഗ്രൗണ്ടില് സമാപിക്കും. വി.എസ്. ജോയ് എംഎല്എ മുഖ്യാഥിതിയാകും. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്, ലയണ്സ് ഡിസ്ട്രിക്ട് ഗവര്ണര് ബാബു ദിവാകരന് എന്നിവര് വിശിഷ്ടാതിഥികളാകും.
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും. വാര്ത്താസമ്മേളനത്തില് പ്രസിഡന്റ് പി.പി. അബ്ദുറഹ്മാന്, പ്രോഗ്രാം ഡയറക്ടര് സനില്കുമാര് കൊട്ടാരത്തില്, മുന് പ്രസിഡന്റുമാരായ അരുള് ടി.കെ. ജോഷി, കെ.അനില്കുമാര്, എം. ഉദയകുമാര്, പി. മണികണ്ഠന് എന്നിവര് പങ്കെടുത്തു.