x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്സ്: ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​നം എ​ട​ത്ത​നാ​ട്ടു​ക​ര ജി​ഒ​എ​ച്ച്എ​സ്എ​സി​ന്

വെബ് ഡെസ്ക്
Published: July 15, 2026 01:15 AM IST | Updated: July 15, 2026 01:15 AM IST

എ​ട​ത്ത​നാ​ട്ടു​ക​ര ജി​ഒ​എ​ച്ച്എ​സ് സ്കൂ​ൾ അധികൃതർ ലി​റ്റി​ൽ കൈ​റ്റ്സ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: ജി​ല്ല​യി​ലെ മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​രം എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹൈ​സ്കൂ​ൾ ടീം ​ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്. സ​മ്മാ​ന​ത്തു​ക​യാ​യി സ്കൂ‌​ളി​ന് 40,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ട്രോ​ഫി​യും ല​ഭി​ച്ചു.

നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എ. അ​ബ്ദു​മ​നാ​ഫ്, അ​ധ്യാ​പ​ക​രാ​യ എം. ​ജി​ജേ​ഷ്, പി. ​ബ​ൽ​ക്കീ​സ് ഇ​ബ്രാ​ഹിം, ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ളാ​യ വി. ​ദി​യ ഫാ​ത്തി​മ, പി. ​ന​ദ ന​സ്രി​ൻ, ഒ. ​അ​ലൂ​ഫ് അ​ൻ​വ​ർ, കെ.​ടി. അ​ബ്ദു​ൽ വാ​ഹി​ദ്, ഫൈ​മ ഫി​റോ​സ്, കെ. ​റി​സി​ൻ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച​ത്.

Tags : Local News Nattuvishesham Little Kites Edathanattukara GOHSS

Recent News

Corehub Up