നെടുവന്നൂർ റെയിൽവേ ഗേറ്റിൽ ഇന്നലെ രാവിലെയുണ്ടായ ഗതാഗതക്കുരുക്കിന്റെ ദൃശ്യം.
നെടുമ്പാശേരി: എയർപോർട്ടിലേക്കുള്ള പറമ്പയം -ആവണംകോട് പൊതുമരാമത്ത് വകുപ്പ് റോഡിൽ സ്ഥിതിചെയ്യുന്ന നെടുവന്നൂർ റെയിൽവേ ഗേറ്റിൽ ഇന്നലെ രാവിലെ എട്ട് മുതൽ 8.50 വരെയുണ്ടായ രൂക്ഷമായ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനങ്ങളും വിദ്യാർഥികളും.
വന്ദേ ഭാരത് ഉൾപ്പെടെയുള്ള അഞ്ച് ട്രെയിനുകൾ പോകാൻ സമയം എടുത്തതാണ് ഗതാഗത കുരുക്കിന് കാരണം. അതിരാവിലെ ആയതുകൊണ്ട് ജോലിക്ക് പോകുന്നവർക്കും വിദ്യാർഥികൾക്കും സമയത്തിന് എത്തേണ്ട സമയങ്ങളിൽ എന്തുവാൻ പറ്റിയില്ല. വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ഇതിലൂടെ ദിവസവും കടന്നു പോകുന്നത്.
ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റെയിൽവേ നെടുവന്നൂർ റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കണമെന്ന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ് കുമാർ, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അംഗം ജോളി റോയ്, കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു കെ. മുണ്ടാടൻ,ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ ജോഷി തോട്ടപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews