കൊട്ടിയം : ദേശാടനപ്പക്ഷിയുടെ കുഞ്ഞുങ്ങള്‍ക്ക് നാട്ടുകാര്‍ കാവലായി.ഉമയനല്ലൂര്‍ പടനിലം ക്ഷേത്ര ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദേശാടന പക്ഷിയുടെ കുഞ്ഞുങ്ങളെ കണ്ടത്.
കാക്കകളും മറ്റും പക്ഷിക്കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ഒരുക്കി. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചപ്പോഴേക്കും തള്ളപ്പക്ഷി എത്തി കുഞ്ഞുങ്ങളെ കൂട്ടിക്കൊണ്ടുപോയി. കൗതുകക്കാഴ്ച കാണാന്‍ നിരവധി പേരാണ് എത്തിയത്.
Tags : aid of migratory bird chicks