x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി

വെബ് ഡെസ്ക്
Published: July 21, 2026 01:21 AM IST | Updated: July 21, 2026 01:21 AM IST

ലി​യോ

പെ​രു​മ്പാ​വൂ​ർ: വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി. അ​ശ​മ​ന്നൂ​ർ പു​ന്ന​യം മ​റ്റ​പ്പാ​ട​ൻ ലി​യോ (30)യെ​യാ​ണ് കാ​പ്പ ചു​മ​ത്തി ആ​റ് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കു​റു​പ്പം​പ​ടി, പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ധ​ശ്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ആ​യു​ധ നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ്, സ്‌​ഫോ​ട​ക വ​സ്തു നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ് തു​ട​ങ്ങി നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ്.

2020ൽ ​പെ​രു​മ്പാ​വൂ​ർ പാ​ല​ക്കാ​ട്ടു​താ​ഴം ക​ണ്ട​ന്ത​റ ഭാ​ഗ​ത്ത് വ​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​റാം പ്ര​തി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യി​ൽ സം​ഘം ചേ​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന് കു​റു​പ്പം​പ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Tags : smuggled Nattuvishesham DistrictNews

Recent News

Corehub Up