അമല്‍ ജോണ്‍ ലോംഗ് സര്‍വീസ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
മുതലക്കോടം: പത്തു വര്‍ഷത്തെ സ്കൗട്ട് സേവനത്തിന് മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ സ്കൗട്ട് മാസ്റ്റര്‍ അമല്‍ ജോണിന് 2026-ലെ ലോംഗ് സര്‍വീസ് അവാര്‍ഡ് ലഭിച്ചു. സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സ്കൗട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാലയളവില്‍ത്തന്നെ സ്കൗട്ട് മാസ്റ്റര്‍ പരിശീലനം പൂര്‍ത്തിയാക്കിയ അമല്‍ ജോണ്‍ 2014ല്‍ പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 2015-ല്‍ വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഹയര്‍ സെക്കന്‍ഡറി സ്കൗട്ട് വിഭാഗത്തിനായി സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് മത്സരത്തില്‍ വിദ്യാര്‍ഥികളെ മികച്ച രീതിയില്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. ഓരോ വര്‍ഷവും ശരാശരി 16 വിദ്യാര്ഥിികളെ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് മത്സരത്തിന് അര്ഹരാക്കുന്നതിനും, അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിച്ചു. തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് കൗണ്‍സിലില്‍ നടന്ന ചടങ്ങില്‍ അമല്‍ ജോണ്‍ പുരസ്കാരം ഏറ്റുവാങ്ങി.