x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് നി​ർ​ത്താ​തെ പോ​യ ലോ​റി ഡ്രൈവർ പി​ടി​യി​ൽ


Published: June 4, 2026 05:17 AM IST | Updated: June 4, 2026 05:17 AM IST

മ​ങ്ക​ട: പാ​ണ്ടി​ക്കാ​ട്ട് പോ​ലീ​സ് വാ​ഹ​ന​ത്തെ അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ ലോ​റി മ​ങ്ക​ട​യി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ഡ്രൈ​വ​ർ​മാ​രും ത​ട​ഞ്ഞ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഡ്രൈ​വ​റെ പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ൽ മാ​ന​ന്ത​വാ​ടി വി​മ​ല ന​ഗ​ർ സ്വ​ദേ​ശി പൊ​ന്നാ​ട്ടി​ൽ ഡോ​ണി​ഷി (38) നെ ​മ​ങ്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ണി​ഷ് ആ​ക്ര​മാ​സ​ക്ത​നാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സെ​ല്ലി​ൽ ഉ​ണ്ടാ​യി​രു​ന്ന സി​സി​ടി​വി ഇ​യാ​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.

ത​ട​യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ്ദു​ൾ സ​ത്താ​റി​ന് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. മ​റ്റു പോ​ലീ​സു​കാ​ർ​ക്കും നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഡോ​ണി​ഷി​നെ മ​ങ്ക​ട ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​തി​നി​ടെ ഡോ​ണി​ഷ് ഓ​ടി​ച്ച ലോ​റി ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ത​ക​ർ​ത്ത​തി​നും പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​നും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up