x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഴു​വ​രി​ച്ച ഭ​ക്ഷ്യസാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി; സ്ഥാ​പ​നം അ​ട​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 01:05 AM IST | Updated: July 30, 2026 01:05 AM IST

ഒ​രുമ​ന​യൂ​ർ മൂ​ന്നാം​ക​ല്ലി​ൽനി​ന്ന് പി​ടി​കൂ​ടി​യ ഉ​പ​യോ​ഗ്യ​ശൂന്യ​മാ​യ ഭ​ക്ഷ്യവ​സ്തു​ക്ക​ൾ.

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ജി​ല​ന്‍​സ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നാം​ക​ല്ലി​ലെ ഭ​ക്ഷ്യ​സ്ഥാ​പ​ന​ത്തി​ല്‍ പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ സൂ​ക്ഷി​ച്ച ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. സ്ഥാ​പ​നം അ​ട​പ്പി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മൂ​ന്നാം ക​ല്ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ജ്‌​വാ സ്‌​നാ​ക്‌​സ് എ​ന്ന​ സ്ഥാ​പ​ന​ത്തി​ലാ​ണ് പു​ഴു​വ​രി​ച്ച ​നി​ല​യി​ലു​ള്ള പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ട​പ്പു​റം, ഒ​രു​മ​ന​യൂ​ർ, ഏ​ങ്ങ​ണ്ടി​യൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ക​ട​ക​ളി​ലേ​ക്ക് എ​ണ്ണ​യി​ൽ ത​യാ​റാ​ക്കു​ന്ന ല​ഘു​ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഈ ​സ്ഥാ​പ​ന​മാ​ണ്. ഇ​വി​ടെ​ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥാ​പ​ന​വും പ​രി​സ​ര​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നി​ര്‍​ബ​ന്ധ​മാ​യും കൈ​വ​ശം വയ്ക്കേ​ണ്ട ജ​ല​പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്, തൊ​ഴി​ലാ​ളി​ക​ളു​ടെ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് എ​ന്നി​വ സ്ഥാ​പ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് പു​തു​ക്കി​യി​ട്ടി​ല്ല.

വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പും ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്ന് താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്ന​താ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജെ.​എ​ച്ച്.​ഐ. വി​ദ്യാ​സാ​ഗ​ര്‍, ക്ല​ര്‍​ക്ക് രാ​ജേ​ഷ്, വി.​ഒ. സു​മ എ​ന്നി​വ​ര​ട​ങ്ങി​യ സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​നെ​തിരേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Tags : Maggot-infested food NattuVishasham DistrictNews

Recent News

Corehub Up