പത്തനംതിട്ട: മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ ഏറെ വലുതെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി.
പ്രവാസി സംസ്കൃതി അസോസിയേഷന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരനും നോവലിസ്റ്റുമായ അമൽ പിരപ്പൻകോടിനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക സമ്മേളനത്തിൽ ഡോ. ജോസ് പാറക്കടവിൽ, ജോർജ് വർഗീസ്, ഏബ്രഹാം തടിയൂർ, ഫാ. ഷൈജു കുര്യൻ, പ്രവാസി സംസ്കൃതി അസോസിയേഷന്റെ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്, സ്കൂൾ പ്രധാന അധ്യാപിക പി.എം. ജയമോൾ, സംസ്ഥാന പ്രസിഡന്റ് സാമുവേൽ പ്രക്കാനം. ജിത്ത് പിരപ്പൻകോട്, അഹമ്മദ് സാലി, എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മഹാകവി വെണ്ണിക്കുളത്തിന്റെ തെരഞ്ഞെടുത്ത കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.
Tags : nattu vishesham Mahakavi Vennikkulam Memorial