തിരുവല്ല: പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 4.208 കിലോ ഗ്രാം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍. മഹാരാഷ്ട്ര റായിഗഡ് സ്വദേശിയായ സമീര്‍ ഉമര്‍ ഖാന് (30) ആണ് അറസ്റ്റിലായത്.
പുളിക്കീഴ് കടപ്ര ആലുംതുരുത്തിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്നുമാണ് യുവാവ് അറസ്റ്റിലായത്. ചെറുകിട കച്ചവടക്കാര്‍ക്ക് കച്ചവടത്തിനായി കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന പ്രധാന കണ്ണിയായിരുന്നു യുവാവെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. പുളിക്കീഴ് എസ്എച്ച്ഒ ഷഫീഖ്, എസ്ഐ നൗഫല്‍, ഡാന്‍സാഫ് എസ്ഐമാരായ രാജീവ്, ഉണ്ണികൃഷ്ണന്, അജികുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ സീനിയർ സിപിഒമാരായ അഖിലേഷ്, സുജിത്, വിമല്‍, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടോജോ തോമസ്, അഖില്‍, അവിനാഷ് അടങ്ങിയ സംഘമാണ് മഹാരാഷ്ട്ര സ്വദേശിയെ കഞ്ചാവുമായി പിടികൂടിയത്.
Tags : Nattuvishesham Districtnews cannabis